 
പറവൂർ: എസ്.എൻ.ഡി.പിയോഗം പറവൂർ യൂണിയനിലെ സത്താർ ഐലൻഡ് ശാഖാ മന്ദിരത്തിന് പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയനും പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണനു ചേർന്ന് തറക്കല്ലിട്ടു. മേഖലാ കൺവീനർ കൃഷ്ണൻ, ശാഖാ പ്രസിഡന്റ് പ്രജിത്ത്കുമാർ, സെക്രട്ടറി രതി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് നോബിൾ, യൂണിയൻ കമ്മിറ്റിഅംഗം സുദർശനൻ, മാല്യങ്കര ശാഖാ പ്രസിഡന്റ് സന്ദീപ്, വൈസ് പ്രസിഡന്റ് രാജൻ, വാർഡ് മെമ്പർ ടി.ബി. ബിനോയ് എന്നിവർ പങ്കെടുത്തു.