sidhik
ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ രണ്ടാം വാർഷികം സിനിമാ നടൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ രണ്ടാംവാർഷികം സിനിമാനടൻ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സാന്ത്വന പരിചരണം വേദനിക്കുന്നവർക്ക് ആശ്വാസവും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. ഫൗണ്ടേഷന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ കഴിയുംവിധം സഹകരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ മുജീബ് കുട്ടമശേരി അദ്ധ്യക്ഷത വഹിച്ചു.

കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു മുഖ്യപ്രഭാഷണം നടത്തി. റഫീഖ് റോയൽ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, വി.വി. മന്മഥൻ, ഡോ. അഞ്ജന കെ. രാജു, സിസ്റ്റർ സിന്ദു, ബാബുകുട്ടൻ എന്നിവർ പങ്കെടുത്തു.