grama
പെരിങ്ങാലയിൽ തുടങ്ങിയ ഗ്രാമസേവ കേന്ദ്രം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡുകാർക്ക് സർക്കാർ, പഞ്ചായത്തുതല കാര്യങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് പെരിങ്ങാലയിൽ ഗ്രാമസേവാകേന്ദ്രം തുടങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. വനിതാ കമ്മീഷനംഗം അഡ്വ.ഷിജി ശിവജി മുഖ്യാതിഥിയായി. വാർഡിലെ മുഴുവൻ ആളുകൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രവർത്തനം. നേരത്തെ പഞ്ചായത്തുകളിൽ ഗ്രാമസേവാ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും സമീപ മേഖലകളിലൊന്നും തുറന്നില്ല. കുന്നത്തുനാട്ടിലെ പ്രഥമ സംരംഭമാണിത്. മുൻ പഞ്ചായത്തംഗം എൻ.വി.രാജപ്പൻ, പഞ്ചായത്തംഗം പി.കെ. അബൂബക്കർ, റോളർബോൾ സ്കേറ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ, എൻ.എം.കരീം, ടി.പി.ഷാജഹാൻ, പി.കെ.സുന്ദരൻ, സാജൻ മരങ്ങാട്ടിൽ, സഫിയ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.