train

കൊച്ചി: ലോക്ക്ഡൗണിന് പിന്നാലെ റെയിൽവെ പ്രഖ്യാപിച്ച 16 സ്‌പെഷൽ ട്രെയിനുകളുടെ സർവീസ് കാലാവധി ദീർഘിപ്പിച്ചു. നിലവിലുള്ളത് പ്രകാരം മുൻകൂട്ടി റിസർവ് ചെയ്തവരെ മാത്രമായിരിക്കും ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. കാലാവധി നീട്ടിയ ട്രെയിനുകളുടെ വിവരങ്ങൾ: ട്രെയിൻ, ദീർഘിപ്പിച്ച കാലാവധി എന്ന ക്രമത്തിൽ.

1.പ്രതിദിന ട്രെയിനുകൾ: 06316കൊച്ചുവേളി - മൈസുരു സ്പെഷ്യൽ, മാർച്ച് 31 വരെ, 06315 മൈസുരു- കൊച്ചുവേളി സ്പെഷ്യൽ, ഏപ്രിൽ 1, 06526കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി, മാർച്ച് 31, 06525 കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു, ഏപിൽ 2.

2.പ്രതിവാര ട്രെയിനുകൾ: 02978 അജ്മീർ-എറണാകുളം സ്പെഷ്യൽ, വെള്ളിയാഴ്ചകളിൽ, 02977 എറണാകുളം-അജ്മീർ സ്പെഷ്യൽ, ഞായറാഴ്ചകളിൽ, 02521 ബറൗനി-എറണാകുളം സ്പെഷ്യൽ, ബുധനാഴ്ചകളിൽ മാർച്ച് 31 വരെ, 02522 എറണാകുളം-ബറൗനി സ്പെഷ്യൽ, ഞായറാഴ്ചകളിൽ ഏപ്രിൽ 4 വരെ, 02646 കൊച്ചുവേളി-ഇൻഡോർ, ശനിയാഴ്ചകളിൽ മാർച്ച് 27 വരെ, 02645 ഇൻഡോർ-കൊച്ചുവേളി വീക്ക്‌ലി സ്പെഷ്യൽ, തിങ്കളാഴ്ചകളിൽ മാർച്ച് 29 വരെ, 06070 തിരുനെൽവേലി-ബിലാസ്പൂർ സ്പെഷ്യൽ, ഞായറാഴ്ചകളിൽ മാർച്ച് 28 വരെ, 06069 ബിലാസ്പൂർ-തിരുനെൽവേലി പ്രതിവാര സ്പെഷ്യൽ, ചൊവ്വാഴ്ചകളിൽ മാർച്ച് 30 വരെ.

3.ദ്വൈവാര ട്രെയിനുകൾ: 06352 നാഗർകോവിൽ-മുംബയ് സി.എസ്.എം.ടി സ്പെഷ്യൽ, ഞായർ, വ്യാഴം ദിവസങ്ങളിൽ മാർച്ച് 28 വരെ, 06351 മുംബയ് സി.എസ്.എം.ടി -നാഗർകോവിൽ സ്പെഷ്യൽ, മാർച്ച് 29 വരെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും, 06338 എറണാകുളം -ഓഖാ സ്പെഷ്യൽ, മാർച്ച് 31 വരെ വെള്ളി, ബുധൻ ദിവസങ്ങളിൽ, 06337 ഓഖ-എറണാകുളം സ്പെഷ്യൽ, ഏപ്രിൽ 3 വരെ തിങ്കൾ, ശനി ദിവസങ്ങളിൽ.