കോലഞ്ചേരി: കടമറ്റം പള്ളി പെരുന്നാളിന് വികാരി ടി.പി.കുര്യൻ തളിയച്ചിറ കൊടിയേ​റ്റി. വികാരിമാരായ എബ്രഹാം മാത്യു, ജോൺ തേനുങ്കൽ, ട്രസ്​റ്റി ജോസഫ് നെല്ലിമ​റ്റത്തിൽ, സെക്രട്ടറി ജോൺസൺ മറ്റത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.5,6,7 തിയതികളിൽ പോയേടം പള്ളിയിലും, വലിയ പള്ളിയിലുമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പെരുന്നാൾ. ചടങ്ങുകൾക്ക് അങ്കമാലി ഭദ്റസനാധിപൻ യുഹാനോൻ മാർ പോളികാർപ്പോസ് മുഖ്യ കാർമികത്വം വഹിക്കും.