അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ പൂതംകുറ്റി ക്ഷേത്രത്തിന് സമീപത്തും, മൂന്നാം വാർഡിൽ ശങ്കരൻകുഴി കപ്പേളക്ക് സമീപത്തും പൂതംകുറ്റി ബ്രാഞ്ച് കനാലിന് കുറുകെ പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചു.
റോജി എം. ജോൺ എം.എൽ.എയുടെ വികസനഫണ്ടിൽ നിന്ന് 6 ലക്ഷം രൂപ മുടക്കിയാണ് പാലങ്ങൾ നിർമ്മിക്കുന്നത്. തുക ജലസേചന വകുപ്പിന് കൈമാറിയതായി എം.എൽ.എ അറിയിച്ചു.