
പള്ളുരുത്തി: സിനിമാതാരം സാജൻ പള്ളുരുത്തി രചിച്ച ആശകൾ തമാശകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം എ.എം.ആരിഫ് എം.പി.നിർവഹിച്ചു.ജോൺ ഫെർണാണ്ടസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ കലാഭവൻ ഹനീഫ്, രമേഷ് പിഷാരടി, കെ.എസ്.പ്രസാദ്, പാഷാണംഷാജി, സുധി കോപ, ഗായകരായ പ്രദീപ് പള്ളുരുത്തി, അഫ്സൽ, നഗരസഭാംഗങ്ങളായ പി.എസ്.വിജു, വി.എ.ശ്രീജിത്ത്,അഭിലാഷ് തോപ്പിൽ, സാമൂഹ്യ പ്രവർത്തകൻ പി.എസ്. വിപിൻ തുടങ്ങിയവർ സംബന്ധിച്ചു. പള്ളുരുത്തി പൗരാവലിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.