plastic

ഫോർട്ട്കൊച്ചി: കുടുംബമായും ബാച്ചിലറായും ടൂർ പോകുന്നവർ സൂക്ഷിക്കുക. നിരോധിച്ച പ്ളാസ്റ്റിക്ക് കുപ്പികൾ, ഗ്ളാസ്, പ്ലേറ്റ് എന്നിവ കൈവശം വെച്ചാൽ റവന്യൂ അധികാരികൾ കനത്ത പിഴ ഈടാക്കും.വിനോദയാത്രകളിൽ വൻതോതിൽ പ്ളാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്ളാസ്റ്റിക്ക് ബോട്ടിലുകൾ കൈവശം വെക്കുന്നതും ശിക്ഷാർഹമാണ്. വേണമെങ്കിൽ 5 ലിറ്ററിന്റെ വലിയ ബോട്ടിൽ കൈയിൽ സൂക്ഷിക്കാം. പാത്രമുണ്ടെങ്കിൽ ഹൈവേകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കിൽ കോയിൻ നിക്ഷേപിച്ച് ആവശ്യത്തിന് വെള്ളം സംഭരിച്ച് കൊണ്ടുപോകാം. നിരോധിത പ്ലാസ്റ്റിക്കുമായുള്ള യാത്രക്കാരെ പൊക്കാൻ വിവിധ ഇടങ്ങളിൽ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. നിരോധിത വസ്തുക്കൾ വാഹനത്തിൽ നിന്നും പിടികൂടിയാൽ കനത്ത പിഴ തന്നെ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലും പരിശോധനയുണ്ട്.