തോപ്പുംപടി: ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ഐ.എൻ.ടി.യു.സി കൊച്ചി റീജണൽ കമ്മറ്റി നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.സെൽജൻ അട്ടിപ്പേറ്റി അദ്ധ്യക്ഷത വഹിച്ചു.ടി.കെ.രമേശൻ, ഇന്ദു ജ്യോതിഷ്, പി.കെ.രാജു, കെ.കെ.നദീർ, ജറീസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.