കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 ന് എറണാകുളം ഐ.സി.എ.ഐ ഭവനിൽ ബഡ്‌ജറ്റ് ചർച്ച നടക്കും. ഇൻകംടാക്‌സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രവീന്ദ്ര കുമാർ മുഖ്യാതിഥിയായിരിക്കും. വി.സത്യനാരായണൻ, പി.ടി.രാജീവ് എന്നിവർ ക്ലാസ് നയിക്കും.