vennala
വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരി ശാഖയുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിക്കുന്നു.

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ പള്ളിശ്ശേരി ശാഖയുടെ ഉദ്ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ലോക്കർ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ സന്തോഷ് അധ്യക്ഷനായി. ആദ്യ നിക്ഷേപം പി.എ.അനിലിൽ നിന്ന് സഹകരണ സംഘം ഡപ്യൂട്ടി രജിസ്ട്രാർ വി.ജി.ദിനേശ് ഏറ്റുവാങ്ങി. കൗൺസിലർമാരായ ജോജി കുരിക്കോട്, സി.ഡി വത്സലകുമാരി, സി.പി.എം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ.കെ.ഡി.വിൻസെന്റ്, വെണ്ണല ലോക്കൽ സെക്രട്ടറി കെ.ടി.സാജൻ, പാലാരിവട്ടം ലോക്കൽ സെക്രട്ടറി
കെ.എ.മസൂദ്, അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.ശ്രീലേഖ, തമ്മനം സഹ. ബാങ്ക് പ്രസിഡന്റ് കെ. എൻ.ലെനിൻ, ഇടപ്പള്ളി വടക്കുംഭാഗം പ്രസിഡന്റ് ഏ.ജെ.ഇഗ്നേഷ്യസ് കോൺഗ്രസ് തമ്മനം മണ്ഡലം പ്രസിഡന്റ് പി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കെ.മിറാജ് സ്വാഗതവും കെ.ജെ.സാജി നന്ദിയും പറഞ്ഞു.