അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ പാലിശേരി അമ്പലത്തുരുത്ത് കേന്ദ്രീകരിച്ച് അനധികൃത മണ്ണുമാഫിയ സജീവമാകുന്നു. ഉദ്യോഗസ്ഥതലത്തിൽ സ്വാധീനം ചെലുത്തിയാണ് ഇവിടെ കുന്ന് ഇടിച്ച് നിരത്തലും പാടം നികത്തലും നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ കുന്നിന്റെ മറുവശം നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിയും ഗവൺമെന്റ് ആശുപത്രിയും സ്‌കൂളും അടക്കമുള്ള സ്ഥലമാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.