അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ് സംഘടിപ്പിച്ചു. അങ്കമാലി അർബൻ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷനായിരുന്നു. അഡ്വ. എ. ജയശങ്കർ പ്രഭാഷണം നടത്തി. നാടകകൃത്ത്ശ്രീമൂലനഗരം മോഹൻ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ, ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവലിപ്പാടൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, പി. ടി. പോൾ, ഫാ. വർഗീസ് പുന്നക്കൽ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി. എൻ. പണിക്കർ പുരസ്‌കാര ജേതാവ് ടി. പി. വേലായുധനെ അനുമോദിച്ചു.