കൊച്ചി: മരങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ ) ഓരോ മരങ്ങളുടെയും വിവരങ്ങൾ ഡിജിറ്റലായി അടയാളപ്പെടുത്തുന്ന കാമ്പയിൻ ആരംഭിക്കും. 12 ന് ഫോർട്ടുകൊച്ചിയിൽ തുടക്കമാകും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യം. സി.എസ്.എം.എല്ലും ഇന്ത്യ സ്മാർട്ട് സിറ്റി ഫെലോഷിപ്പ് പ്രതിനിധികളും ചേർന്നാണ് ഡിജിറ്റൽ ടൂൾ വികസിപ്പിക്കുന്നത്.കൊച്ചിയിലെ ഹരിതമേഖലയുടെ സംരക്ഷണവും പരിരക്ഷയും പൊതുജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈ ഡിജിറ്റൽ ഉപകരണം സഹായമാവും. മരങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പുതിയതായി നടുന്ന മരങ്ങളുടെ പരിചരണം ഉറപ്പാക്കാനുമാകും. പൊതുജനങ്ങൾക്കും ട്രീ മാപ്പിംഗിൽ പങ്കുചേരാം. സി.എസ്.എം.എല്ലിന്റെ സാമൂഹ്യമാദ്ധ്യമ പേജുകളിൽ റൂട്ട് മാപ്പിംഗ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്,