വൈപ്പിൻ: എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ പ്രവർത്തനം വൈപ്പിൻ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് തുളസിസോമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് ബേസിൽ മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കവിയത്രി സുഗതകുമാരി അനുസ്മരണ പ്രഭാഷണം ജോയ് നായരമ്പലം നടത്തി. ബ്ലോക്ക്പഞ്ചായത്തംഗം അഡ്വ: പി. എൻ. തങ്കരാജ്, പഞ്ചായത്തംഗങ്ങളായ പി.ബി.സാബു, അജാസ് അഷറഫ്, സെക്രട്ടറി എൻ.എ.ബിനോയ്, ദാസ് കോമത്ത്, റസാക്ക് എടവനക്കാട് എന്നിവർ പ്രസംഗിച്ചു.