വൈപ്പിൻ: ദേശീയ കർഷക സമരം അവസാനിപ്പിക്കാൻ എത്രയും വേഗം പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് സാഹിത്യപ്രവർത്തക ചെറായിയിൽ ചേർന്ന യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.ബാബു മുനമ്പം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ: രേഖ ദേവദാസ്, അമ്മിണി ടീച്ചർ, ജോസഫ് പനക്കൽ, ജോസ് ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം, അജിത്കുമാർ ഗോതുരുത്ത്, തലപ്പിള്ളി വിശ്വനാഥൻ, നീണ്ടൂർ വിജയൻ, ദേവദാസ് ചേന്ദദമംഗലം, സുരേഷ് കാനപ്പിള്ളി എന്നിവർ സംസാരിച്ചു.