fact

കൊച്ചി: സ്റ്റേറ്റ് പ്രൊഡക്റ്റിവിറ്റി കൗൺസിലിന്റെ ഫാക്ട് എം.കെ.കെ. നായർ അവാർഡുകൾ പ്രഖ്യാപിച്ചു. കൗൺസിലും ഫാക്ടും സംയുക്തമായാണ് അവാർഡ് നൽകുന്നത്. മികച്ച നിലവാരവും ഉത്പാദനക്ഷമതയും സുസ്ഥിരവികസനവും മുൻനിറുത്തിയാണ് അവാർഡ്.

അവാർഡ് നേടിയ സ്ഥാപനങ്ങൾ

 വൻകിട വ്യവസായം

ഒന്നാംസ്ഥാനം : മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ (മിൽമ) പാലക്കാട് ഡയറി.

രണ്ടാം സ്ഥാനം: ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, അമ്പലമുഗൾ

ഇടത്തരം (വലുത്) ഒന്നാം സ്ഥാനം: മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ (മിൽമ) കോഴിക്കോട് ഡയറി. രണ്ടാംസ്ഥാനം: കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ലിമിറ്റഡ്, ആലപ്പുഴ.

ഇടത്തരം (ചെറുത്) ഒന്നാംസ്ഥാനം : എച്ച്.എം.ടി മെഷീൻ ടൂൾസ് ലിമിറ്റഡ്, കളമശേരി. രണ്ടാംസ്ഥാനം: പ്രൈമ പ്ലാസ്റ്റിക്‌സ്, നെല്ലാട്, മൂവാറ്റുപുഴ.

സേവനമേഖല ഒന്നാംസ്ഥാനം : കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. രണ്ടാംസ്ഥാനം: വണ്ടർലാ ഹോളിഡേയ്‌സ്.

കളമശേരി എച്ച്.എം.ടി റോഡിലെ പ്രൊഡക്ടിവിറ്റി ഹൗസിൽ 13ന് രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കൗൺസിൽ ചെയർമാൻ തോമസ് കടവൻ പറഞ്ഞു.