അങ്കമാലി: എളവൂർ കവലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പുറമ്പോക്ക് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാൻ അധികൃതർ തയ്യാറാകാത്തതാണ് കുരുക്ക് അഴിക്കാനാകാത്തത്.ദേശീയ പാതയിൽ നിന്ന് പുളിയനം റോഡിലേക്കുള്ള പ്രവേശനയിടത്തിലാണ് കുപ്പി കഴുത്തു പോലെ റോഡിന് വീതിക്കുറവുള്ളത്. കവലയിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുടെ പാർക്കിംഗും ഗതാഗത തടസത്തിന് ഇടവരുത്തുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും തുക വകയിരുത്തി പുളിയനം വരെയുള്ള റോഡ് വീതികൂട്ടിയുള്ള ടാറിംഗ് പണികൾ നടന്നു വരികയാണ്. അപകട സാധ്യത മുന്നിൽ കണ്ട് പ്രശ്നങ്ങൾക്ക് പരിഹരിക്കാൻ ഒരു നടപടിയും അധികൃതർ ആരംഭിച്ചിട്ടില്ല.ഇവിടെ റോഡിന്റെ വീതി കുറവ് മൂലം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.കഴിഞ്ഞ മഴക്കാലത്ത് ബസ് കാത്ത് നിന്ന വീട്ടമ്മ ബസ് എത്തിയപ്പോൾ വെള്ളക്കെട്ട് മൂലം ഒതുങ്ങി നില്ക്കാൻ സ്ഥലം ഇല്ലാതെ വരികയും തുടർന്ന് ആ ബസിന്റെ പിൻചക്രം കയറി മരിക്കുകയും . തുടർന്ന് ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ റോഡിന്റെ പുനർനിർമ്മാണ ഘട്ടത്തിൽ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിരുന്നങ്കിലും നടപടിയായില്ല.
റോഡ് വീതി കൂട്ടണം
ദേശീയ പാതയിൽ നിന്നും എളവൂർ ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന കവാടത്തിലെ നിലവിലുള്ള കുരുക്ക് അഴിക്കണമെങ്കിൽ പുറംമ്പോക്ക് പിടിച്ചെടുക്കുകയും , ആവശ്യമായി വരുന്ന സ്ഥലം ഏറ്റെടുക്കുകയും ചെയ്ത് റോഡിന് വീതി കൂട്ടിടിയാലേ ഈ കവലയിലൂടെ സുഗമായി വാഹനങ്ങൾക്ക് പോകാൻ കഴിയൂ.ജനത ലൈബ്രറിയുടെ ഭാഗം വരെ റോഡിന് ഉയരം കൂട്ടിയാൽ മാത്രമെ ഈ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകു. അടിയന്തിരമായി ഈ കവല വീതി കൂട്ടാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.