udhayan
കെ.കെ ദിനേശ് പ്രസിഡന്റ്)

മൂവാറ്റുപുഴ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി (വി.എസ്.എസ് ) എറണാകുളം ജില്ല തിരെഞ്ഞെടുപ്പ് കൺവെൻഷൻ മൂവാറ്റുപുഴ ബ്രാഹ്മണസമൂഹമഠം ഹാളിൽ വി.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ മധു ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ വി. എസ് ഉദയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ ബാലകൃഷ്ണൻ അമ്മ നത്ത്, വി.എസ്.എസ് മഹിളാസംഘം ജില്ലാ പ്രസിഡന്റ് അംബിക ശശി, സെക്രട്ടറി അജിത സുരേഷ്, വി.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ.കെ. ദിനേശ് എന്നിവർ സംസാരിച്ചു. വരണാധികാരി സുരേഷ്സി.കെ യുടെ നേതൃത്വത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കെ.കെ ദിനേശ് മൂവാറ്റുപുഴ (പ്രസിഡന്റ്) ,രാജു മാടവന പറവൂർ , ദിനേശ് ഗോപാലൻ കോതമംഗലം( വൈസ് പ്രസിഡന്റുമാർ) , വി.എസ്. ഉദയൻ കണയന്നൂർ(സെക്രട്ടറി) , രജീഷ് കുമാർപി.ടി ആലുവ, സനീഷ് കുമാർപി.എസ് കുന്നത്തുനാട്(ജോയിൻ്റ് സെക്രട്ടറിമാർ) രാധാകൃഷ്ണൻപി.കെ കൊച്ചി( ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.