amma
അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് ഭവന പദ്ധതി പ്രകാരം കീഴ്മാട് മുതിരക്കാട് വിധവയായ സമീറയ്ക്കായി നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥിപനം മിൽമ മധ്യമേഖല ചെയർമാൻ ജോൺ തെരുവത്ത് നിർവഹിക്കുന്നു

ആലുവ: സ്വന്തമായി വീടില്ലാത്ത നിർദ്ദന വിധവകൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് ഭവന പദ്ധതിയിലെ 46 -ാമത് വീടിന്റെ ശിലാസ്ഥാപനം മിൽമ മധ്യമേഖല ചെയർമാൻ ജോൺ തെരുവത്ത് നിർവഹിച്ചു.

കീഴ്മാട് പഞ്ചായത്ത് 10-ാം വാർഡിൽ മുതിരക്കാട് താമസിക്കുന്ന വിധവയായ സമീറയ്ക്കും മകനുമായി ഫൈൻ ഫെയർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.എം.ഡി ഇസ്മയിൽ റാവുത്തറാണ് അമ്മക്കിളിക്കൂട് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകുന്നത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫൈൻ ഫെയർ ഗ്രൂപ്പ് ഒഫ് കമ്പനീസ് പ്രതിനിധി നാസർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീജ പുളിക്കൽ, ലിസ്സി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, റസീല ഷിഹാബ്, രമേശൻ കാവലൻ, പ്രീത റെജി, പി.എ. മുജീബ്, എം.എ. സത്താർ എന്നിവർ സംസാരിച്ചു.

വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതി പ്രകാരം 38 വീടുകൾ പൂർത്തീകരിച്ചു കൈമാറി. ഏഴ് വീടുകളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിലായി പുരോഗമിക്കുകയാണെന്നും എം.എൽ.എ അറിയിച്ചു.