library
ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കുള്ള സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദിന് എൽദോ എബ്രഹാം എം.എൽ.എ ഉപഹാരം നൽകുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുവർണ്ണ ജൂബിലി സ്മാരക ഹാളിന്റെ നിർമ്മാണോദ്ഘാടനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് രാജു കാരമറ്റം അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, എം.എസ്.അലി, ബെസ്സി എൽദോസ്, പി.എം.അസീസ്, ടി.എം.ജലാലുദ്ദീൻ, ദീപ റോയി എന്നിവർക്കാണ് സ്വീകരണം നൽകിയത്. ചടങ്ങിൽ ആദ്യകാല ലൈബ്രറി പ്രവർത്തകരായ എം.മുഹമ്മദ് വാരിക്കാട്ട്, പി.ജി.ഗംഗാധരൻ എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി എം.എം.അബ്ദുൽ സമദ്, ഭാരവാഹികളായ പി.എ.മൈതീൻ, എം.വി.സുഭാഷ്, പി.എ.അബ്ദുൽസമദ്, എ.എൻ.മണി, കെ.കെ.സുമേഷ് എന്നിവർ സംസാരിച്ചു. എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറിയ്ക്ക് സുവർണ്ണ ജൂബിലി സ്മാരക ഹാൾ നിർമിക്കുന്നത്.