
കരുമാല്ലൂർ: യു.സി കോളേജ് ഹരിതനഗർ ചേപ്പനാലിൽ മോസസ് (82 ) നിര്യാതനായി. ഭാര്യയും രണ്ടു മക്കളും നേരത്തെ മരണമടഞ്ഞതോടെ മോസസ് തനിച്ചായിരുന്നു. അതിനാൽ പള്ളി ഇടപെട്ടു മറ്റൊരു കുടുംബത്തെ മോസസിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു. കിടപ്പിലായതോടെ കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള സാന്ത്വന പരിചരണ വിഭാഗത്തിന്റെ ശുശ്രൂഷയിലായിരുന്നു. മരണശേഷം ആലുവ സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിൽ.