കൊച്ചി :കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് സിവിൽ സർവീസ് അക്കാഡമിയിൽ സൗജന്യ സിവിൽ സർവീസ് പ്രിലിമിനറി പരിശീലനത്തിന്റെ ക്രാഷ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. സംഘടിത അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരാണ് (മക്കൾ/ഭാര്യ/ഭർത്താവ്/അവിവാഹിതരായസഹോദരൻ/സഹോദരി) അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങൾക്കും www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.