മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി സംഘടിപ്പിച്ചു. സമീപകാലത്ത് മരണമടഞ്ഞ മലയാള സാഹിത്യത്തിലെ ഉന്നത വ്യക്തിത്വങ്ങളായ സുഗതകുമാരി, അക്കിത്തം, യു.എ ഖാദർ, നീലംപേരൂർ മധുസൂധനൻ, അനിൽ പനച്ചൂരാൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരെയാണ് അനുസ്മരിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം സിന്ധു ഉല്ലാസ്, ഡോ.സൗമ്യ രാകേഷ്, എം.എസ് സീബ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ലൈബ്രറി പ്രസിഡന്റ് കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, ആർ. രവീന്ദ്രൻ , ജിനി ബായ്, ലീലാമണി, തങ്കച്ചൻ, രാജപ്പൻ പിള്ള, നിർമ്മല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സുഗതകുമാരിയുടെ കവിതകളും, അനിൽ പനച്ചൂരാന്റെ ഗാനങ്ങളും ആലപിച്ചു.