പെരുമ്പാവൂർ: ലോകതണ്ണീർത്തടദിനം കൂടി കടന്നുപോയെങ്കിലും ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയേറുകയാണ്. വിവിധ നഗരഗ്രാമങ്ങളിലായി നിരവധി തണ്ണീർത്തടങ്ങൾ സ്വന്തമായുളള കേരളത്തിൽ ഇതിനായി ആരും മുറവിളി കൂട്ടാത്തതാണ് ഇത്തരം ജലസ്രോതസുകളെ സംരക്ഷിക്കുന്നതിൽ നിന്നും അധികൃതർ മാറി നിൽക്കുന്നത്. 1997 മുതൽ എല്ലാവർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിച്ചു വരുന്നു. തണ്ണീർത്തടങ്ങളുടെ പ്രാധാന്യവും അത് സംരക്ഷിക്കപെടേണ്ട ആവശ്യം ലോക ജനതയെ അറിയിക്കുകയുമാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജലം, തണ്ണീർത്തടം, ജീവൻ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയാണ് ഈ വർഷത്തെ ദിനാചരണം.
തണ്ണീർത്തടങ്ങൾ
ജലസാന്നിധ്യം ഉള്ള ചതുപ്പുകൾ, തടാകങ്ങൾ, കുളങ്ങൾ, നെൽവയലുകൾ, അഴിമുഖങ്ങൾ എന്നിവ തണ്ണീർത്തടങ്ങളാണ്. ഒഴുക്കുള്ളതോ ഇല്ലാത്തതോ ആയ അധികം ആഴം ഇല്ലാത്ത ജലാശയങ്ങളാണ് തണ്ണീർത്തടങ്ങൾ. അപൂർവമായ ജൈവവൈവിധ്യത്തിനു പേരുകേട്ടതും കൂടുതൽ പരിഗണന കൊടുത്തു സംരക്ഷിച്ചു പോരുന്ന തണ്ണീർത്തടങ്ങളാണ് റംസാർ സൈറ്റുകൾ. ഇന്ത്യയിൽ നിലവിൽ 42 റംസാർ സൈറ്റുകളാണ് ഉള്ളത്. ചിൽക തടാകം, സുന്ദർബൻസ് എന്നിവ റംസാർ സൈറ്റുകൾക്ക് എന്നിവ ഇത്തരത്തിലുളളതാണ്. കേരളത്തിലെ മൂന്ന് റംസാർ സൈറ്റുകളാണ് അഷ്ടമുടികയാൽ, ശാസ്താംകോട്ട തടാകം, വേമ്പനാട് കോൾ നിലങ്ങൾ മുതലായവ.
പ്രയോജനങ്ങൾ
തണ്ണീർത്തടങ്ങൾ ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു,
പ്രളയം നിയന്ത്രിക്കുന്നു,
മൽസ്യങ്ങളുടെ പ്രജനനത്തിനു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു,
സ്വദേശ ദേശാടന പക്ഷികളുടെ ഈറ്റില്ലമാണ് ഓരോ തണ്ണീർത്തടങ്ങളും,
തീരദേശത്തെ ഉപ്പ് ജലമുള്ള തണ്ണീർത്തതടങ്ങളിൽ കാണപ്പെടുന്ന കാടുകളാണ് കണ്ടൽ കാടുകൾ,
ഓരോ തണ്ണീർത്തടങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്