കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ കെ.ഐ. ഐസക് കരിപ്പലിനെ ചെമ്മനാട് ശ്രുതി ക്ലബ്ബ് ആദരിച്ചു. തിരുവാണിയൂർ പഞ്ചായത്തംഗം ജിബു ജേക്കബ് മൊമെന്റോയും കാഷ് അവാർഡും നൽകി. ക്ലബ്ബ് പ്രസിഡന്റ് വിജു പാലാൽ, സെക്രട്ടറി ഗോപികൃഷ്ണൻ എന്നിവർ സംസാരിച്ചു.