കിഴക്കമ്പലം: മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു.കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. രാജു, പഞ്ചായത്തംഗം കെ.ഇ. കൊച്ചുണ്ണി എന്നിവർ സംസാരിച്ചു. വാക്‌സിനേഷൻ നടപടികൾ മെഡിക്കൽ ഓഫീസർ ഡോ. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ നടത്തി. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും ആശ, അങ്കണവാടി പ്രവർത്തകർക്കുമാണ് നൽകുന്നത്. പഴങ്ങനാട് സമരി​റ്റൻ, അശോകപുരം കാർമൽ ആശുപത്രികളിലും കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ടുണ്ട്.