
തോപ്പുംപടി: സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടിയതിന്റെ അടിസ്ഥാനത്തിൽ പൊതു സ്ഥലങ്ങളിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടു വന്നാൽ ഇനി മുതൽ രണ്ടായിരം രൂപ പിഴ ഈടാക്കാൻ ഉത്തരവായി.ഇത് രക്ഷിതാക്കളിൽ നിന്നും ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം കർശനമാക്കി പൊലീസ് പട്രോളിംഗ് ആരംഭിച്ചു കഴിഞ്ഞു. 60 വയസു കഴിഞ്ഞവരെയും പൊതുസ്ഥലത്ത് കൊണ്ടു വന്നാലും ഇതു തന്നെയാണ് പിഴ. ഇനി മുതൽ ഒക്കത്ത് കൈക്കുഞ്ഞുങ്ങളെയും കൈ പിടിച്ചും ബീച്ച്, പാർക്ക്, ഷോപ്പിംഗ് മാൾ തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷിതാക്കൾ എത്തിയാൽ പോക്കറ്റിൽ രണ്ടായിരം രൂപ കരുതണം. രക്ഷിതാക്കൾക്കെതിരെ കർശന നടപടിയും സ്വീകരിക്കുമെന്ന് പൊലീസ് പത്രക്കുറുപ്പിൽ വ്യക്തമാക്കി.സംസ്ഥാനത്ത് എറണാകുളം ജില്ലയാണ് രോഗികളുടെ എണ്ണത്തിൽ മുമ്പന്തിയിൽ നിൽക്കുന്നത്. സ്ഥാപനങ്ങളിൽ സാനിറ്റൈസർ സ്ഥാപിക്കാത്ത കച്ചവടക്കാർക്കെതിരെയും നടപടികൾ സ്വീകരിച്ചു തുടങ്ങി.