ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് ഫെബ്രുവരി 11ന് രാവിലെ 11ന് ആലുവായിൽ ഉജ്ജ്വല സ്വീകരണം നൽകുവാൻ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം നേതൃത്വ കൺവെൻഷൻ തീരുമാനിച്ചു.
അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉൾപടെ കപട മതേതരത്വ നിലപാടാണ് ഇടതുമന്നണിയുടേതെന്നും അതിനെതിരെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായി പ്രതികരിക്കുമെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. തോട്ടയ്ക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാൾ മൈതാനത്താണ് സ്വീകരണം. ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എം.കെ.എ. ലത്തീഫ്, സെക്രട്ടറി ഡൊമിനിക് കാവുങ്കൽ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, ബി.എ. അബ്ദുൾ മുത്തലിബ്, ജെബി മേത്തർ, എസ്.എൻ. കമ്മത്ത്, പി.എൻ. ഉണ്ണികൃഷ്ണൻ, എം.ജെ. ജോമി, തോപ്പിൽ അബു, പി.വൈ. വർഗീസ്, പി.എ. താഹീർ, ജി. വിജയൻ, വർഗീസ് കോയിക്കര, ആന്റണി മഞ്ഞൂരാൻ, ജിബു ആന്റണി, എം.എസ് ആഷിം, അഷറഫ് വള്ളുരാൻ, പ്രിൻസ് വെള്ളറക്കൽ പി.കെ.എ. ജബ്ബാർ, ലിസി ജോർജ് എന്നിവർ സംസാരിച്ചു.
.