കൊച്ചി: നാരീശക്തി പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ആറാംതീയതിവരെ നീട്ടി. സ്ത്രീശാക്തീകരണരംഗത്ത് അസാധാരണ സംഭാവനകൾ നൽകുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരെ ആദരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം നാരീശക്തി പുരസ്കാരം നൽകുന്നത്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിവരങ്ങൾക്ക്: http://narishaktipuraskar.wcd.gov.in/