പള്ളുരുത്തി: ചെല്ലാനം ഒന്നാം വാർഡിൽ അതിസാരം പടർന്നു പിടിക്കുന്നു. ഈ ഭാഗത്തെ 20 ഓളം പേർക്ക് ഇതിനോടകം അസുഖം പിടിപെട്ട് കഴിഞ്ഞു. കുടിവെള്ളത്തിൽ കൂടിയാണ് അസുഖം പടർന്ന് പിടിച്ചതെന്നാണ് പഞ്ചായത്തിന്റെ നിഗമനം. സ്ഥിതി വിലയിരുത്താൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചു ചേർത്തു. അസുഖം ബാധിച്ചവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. ഈ ഭാഗത്തുള്ളവർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. പ്രസാദ് വൈസ് പ്രസിഡന്റ് വി.എ.മാർഗരറ്റ്, ജല അതോറിറ്റി ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് അധികാരികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.