കളമശേരി: കുസാറ്റിൽ അദ്ധ്യയനം പൂർത്തിയാക്കിയ 306 വിദ്യാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിച്ചതായി അധികൃതർ അറിയിച്ചു. സിസ്‌കോ, ടി.സി.എസ്, എൽ ആൻഡ് ടി, ഗെയിൽ, ന്യുമാലിഗഢ് റിഫൈനറി, ഇൻഫോസിസ്, വേദാന്ത, വിപ്രോ, ടാറ്റ സ്റ്റീൽ, എം.ആർ.എഫ്, തുടങ്ങിയ കമ്പനികൾ നിയമന നടപടികളുമായി മുന്നോട്ട് പോകുകയാണ്. 60 ഓളം കമ്പനികളാണ് കുസാറ്റിൽ റിക്രൂട്ട്‌മെന്റിനായി എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.