കൊച്ചി: ക്വാളിഫൈഡ് ക്യൂ പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആൻഡ് ഹോസ്പിറ്റൽ അസോസിയേഷൻ (ക്യൂ. പി.എം.പി.എ) സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം നടന്നു. യോഗത്തിൽ സംസ്ഥാന പ്രിസിഡന്റ് ഡോ. സി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യക്ഷൻ ഡോ. ഒ. ബേബി ഉദ്ഘാടനം ചെയ്തു. ഡോ. സുരേന്ദ്രൻ, ഡോ. സഭാപതി, ഡോ. പോൾ പി നോബിൾ വി തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ഡോ. സി.എം. അബൂബക്കർ (പ്രസിഡന്റ്), ഡോ. പോൾ പി. നോബിൾ വി ( ജനറൽ സെക്രട്ടറി), ഡോ. ജോസ് പി. മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.