കൊച്ചി: സ്‌കൂൾ പാചക തൊഴിലാളികൾ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ സമരം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. കെ.ജി. രജിത അദ്ധ്യക്ഷത വഹിച്ചു. എം.വി.ഗീവർഗീസ്, ടി.എസ് ഷീബ, കെ.എം. ബാവു, എം.എസ്. മായ എന്നിവർ പങ്കെടുത്തു.