
പള്ളുരുത്തി: എസ്.എൻ.ഡി.പി കോണം പടിഞ്ഞാറ് ശാഖാ മുൻ അഡ്മിനിസ്ട്രേറ്റർ സി.കെ. ടെൽഫിക്ക് ശാഖയുടെ നേതൃത്വത്തിൽ ഉപഹാരവും പൊന്നാട സമർപ്പണവും നടത്തി.ചടങ്ങിൽ ഭാരവാഹികളായ സി.എസ്.പങ്കജാക്ഷൻ, സി.പി.സതീശൻ, ഒ.ആർ.ഷൈജു, എം.ജി.ബാബു, പ്രജിത്ത്മോഹൻ, യൂത്ത് മൂവ്മെന്റ് വനിതാ സംഘം ഭാരവാഹികളും പങ്കെടുത്തു.