കാലടി: കാലടി പഞ്ചായത്തിലെ 16 ,17 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർമഠം വാലാടം ബൈപ്പാസ് റോഡ് യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. മുപ്പത് വർഷം മുൻപ് പഞ്ചായത്ത് അധികൃതർ അളന്ന് തിരിച്ചിട്ട റോഡ് ഗതാഗതയോഗ്യമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ റോഡ് യാഥാർത്ഥ്യമായാൽ അഞ്ഞൂറിലേറെ വീട്ടുകാർക്ക് എളുപ്പത്തിൽ കാലടി എം.സി.റോഡിലേക്ക് പ്രവേശിക്കാനാകും.