കൊച്ചി: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, മൂന്ന് കാർഷിക നിയമങ്ങളും വൈദ്യുതി ഭേദഗതിബില്ലും പിൻവലിക്കുക, റെയിൽവെ ഉൾപ്പെടെയുള്ള പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ സമരം നടത്തും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കറും ഇടപ്പള്ളി പോസ്റ്റ് ഓഫീസിനു മുന്നിലെ സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടിയും ഉദ്ഘാടനം ചെയ്യും.