1


തൃക്കാക്കര : കാക്കനാട് കൊല്ലംകുടിമുകൾ റോഡ് നിർമാണം നിലച്ചതിൽ പ്രതിഷേധിച്ച് കൗൺസിലറുടെ ഒറ്റയാൾ സമരം. നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൗൺസിലർ ഉണ്ണി കാക്കനാടാണ് സമരം നടത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ റോഡ് നിർമാണം ഉടൻ തുടങ്ങുമെന്ന് ഉറപ്പ് നൽകി. തുടർന്ന് സമരം അവസാനിപ്പിച്ചു. റോഡിലെ കുടിവെള്ള പൈപ്പുകൾ മാറ്റാനുള്ള തുക അടുത്ത കൗൺസിലിൽ തീരുമാന പ്രകാരം ജലഅതോറിട്ടിയിൽ അടയ്ക്കുമെന്നും അതിന് ശേഷം പത്ത് ദിവസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ അധികൃതർ ഉറപ്പ് നൽകിയതായി കൗൺസിലർ അറിയിച്ചു.കൊല്ലംകുടിമുകൾ ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരിക്കുന്ന അസ്പറ്റോസ് പൈപ്പുകൾ മാറ്റുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു റോഡ് നിർമാണത്തിന് തടസമായത്. റോഡിന് നടവുലായി അരമീറ്റർ താഴ്ചയിൽ സ്ഥാപിച്ചിരിക്കുന്ന ആസ്പറ്റോസ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ നിർമാണം അസാദ്ധ്യമായിരുന്നു.2018ൽ ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു നഗരസഭ തീരുമാനം. റോഡ് സൈഡിൽ കാന, സ്ലാബ് നിർമാണം കഴിഞ്ഞ വർഷം തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു.