kklm
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന എണ്ണൂറോളം കൈയെഴുത്തു മാസികളുടെ പ്രകാശനം സാഹിത്യകാരനും എം.ജി സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.ഹരികുമാർ ചങ്ങമ്പുഴ നിർവഹിക്കുന്നു

കൂത്താട്ടുകുളം:കൊവിഡ് പ്രതിസന്ധികളെ മറികടന്ന് ഈ അധ്യയന വർഷം നടന്ന പഠന പ്രവർത്തനങ്ങളുടെ തെളിവുകളുമായി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നടന്ന എണ്ണൂറോളം കൈയെഴുത്തു മാസികളുടെ പ്രകാശനം ശ്രദ്ധേയമായി.സ്കൂളിലെ 880 കുട്ടികളുടെ സ്വന്തം രചനകളാണ് മാസികകളായി രൂപപ്പെട്ടത്.വീട്ടിൽ വച്ച് കഴിഞ്ഞ ഒരു വർഷം ചെയ്ത എഴുത്തുകളും ചിത്രങ്ങളും, കണ്ടെത്തലുകളും ചേത്ത് ആമുഖവും, അവതാരികയും ആശംസകളും ഉൾപ്പെടുത്തി മാസികകളാക്കി മാറ്റി. ഇത് രക്ഷിതാക്കൾ സമാഹരിച്ച് സ്കൂളിലെത്തിച്ചാണ് പ്രകാശനം നടത്തിയത്. കഴിഞ്ഞ പതിനാല് വർഷമായി സ്കൂളിലെ എല്ലാ കുട്ടികളും മാസികകൾ തയ്യാറാക്കി വരുന്നത് കൊവിഡ് കാലത്തും തുടരുകയായിരുന്നു.

ചടങ്ങ് നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മരിയ ഗോരേത്തി ഉദ്ഘാടനം ചെയ്തു.സാഹിത്യകാരനും എം.ജി സർവ്വകലാശാല അദ്ധ്യാപകനുമായ ഡോ.ഹരികുമാർ ചങ്ങമ്പുഴ മാസികകൾ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി.സി.പി.രാജശേഖരൻ പദ്ധതി വിശദീകരിച്ചു.കൗൺസിലർ പി.ആർ.സന്ധ്യ, എ.ഇ.ഒ ബോബി ജോർജ്,ഹെഡ്മിസ്ട്രസ് ആർ.വത്സലാ ദേവി,കെ.വി.ബാലചന്ദ്രൻ, എം.പി.ടി.എ പ്രസിഡന്റ് ഹണി റെജി, പി ടി.എ വൈസ് പ്രസിഡൻ്റ് മനോജ് നാരായണൻ, ടി.വി.മായ, സി.എച്ച് ജയശ്രീ എന്നിവർ സംസാരിച്ചു.