വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിലെ 70 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി എസ്.ശർമ്മ എം.എൽ.എ നടപ്പാക്കി വരുന്ന വെളിച്ചം തീവ്ര വിദ്യാഭ്യാസ പദ്ധതിയുടെ 2019-20 അധ്യയന വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ആകെ 25 ലക്ഷം രൂപയുടെ അവാർഡുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.33 കുട്ടികളെ ടോപ്പേഴ്‌സ് അവാർഡിനും 84 കുട്ടികളെ സ്റ്റുഡന്റ് ഒഫ് ഇയർ അവാർഡിനും 780 കുട്ടികളെ ക്ലാസ് ടോപ്പേഴ്‌സ് അവാർഡിനും തെരഞ്ഞെടുത്തിട്ടുണ്ട്. എസ്. ശർമ്മ എം.എൽ.എ., വെളിച്ചം വൈസ് ചെയർമാൻ സിപ്പിപള്ളിപ്പുറം, ഡോ. കെ.എസ്. പുരുഷൻ എന്നിവരാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം എന്നി പഞ്ചായത്തുകളിലെ അവാർഡുകൾ ചെറായി എസ്.എം. ഹൈസ്‌ക്കൂളിലും ഞാറയ്ക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നിവടങ്ങളിലെ അവാർഡുകൾ എളങ്കുന്നപ്പുഴ ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിലും വെച്ച് വിതരണം ചെയ്യും.


മികച്ച സ്‌കൂളുകൾ :
ചെറായി സഹോദരൻ മെമ്മോറിയലാണ് ഏറ്റവും മികച്ച ഹൈസ്‌കൂൾ, യു.പി. വിഭാഗത്തിൽ പള്ളിപ്പുറം എസ്.എസ്.അരയ, എൽ.പി.യിൽ മാലിപ്പുറം സെന്റ്പീറ്റേഴ്‌സ് എന്നിവയാണ് മികച്ച സ്‌കൂളുകൾ. എളങ്കുന്നപ്പുഴ ഗവ. എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ്, പള്ളിപ്പും സെന്റ് മേരീസ് എന്നിവ മൂന്നാം സ്ഥാനം പങ്കിടുകയും ചെയ്തു. യു.പി. വിഭാഗത്തിൽ നായരമ്പലം ദേവിവിലാസം രണ്ടാംസ്ഥാനവും ഓച്ചന്തുരുത്ത് എസ്.എസ്.എസ്., പിഴല സെന്റ് ഫ്രാൻസിസ് എന്നിവ മൂന്നാം സ്ഥാനവും പങ്കിടുകയും ചെയ്തു എൽ.പി. വിഭാഗത്തിൽ ബോൾഗാട്ടി സെന്റ് ഫ്രാൻസിസ് രണ്ടാം സ്ഥാനവും ചെറായി ഗവ.എൽ.പി. മൂന്നാം സ്ഥാനവും നേടി.


മികച്ച അദ്ധ്യാപകർ :
ഹൈസ്‌കൂൾ: എം.നിസാർ (എച്ച്.ഐ.എച്ച്.എസ്. എടവനക്കാട്), യു.പി. വിഭാഗം: കെ.പി. സുശീല (ഗവ. യു.പി. എടവനക്കാട്), എൽ.പി.വിഭാഗം : ടി.എം. ഫിലോമിന (സെന്റ് ജോർജ്, ചക്കരകടവ്), ബർണ്ണാഡീൻ ഡിക്രൂസ് (സെന്റ് അന്തോണീസ് വല്ലാർപാടം)

സ്റ്റെല്ല ജോൺ (എച്ച്.ഐ.എച്ച്.എസ്.എടവനക്കാട്), സി.ആർ.സുമന (എ.ഐ.വി.യു.പി.എസ്, മാലിപ്പുറം), എലിസബത്ത് ലൈജ (സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്. പോഞ്ഞിക്കര) ജിനി റെബേക്ക (ഗവ. ഫിഷറിസ് എൽ.പി. പനമ്പ്കാട്), മേരിഷൈൻ (എസ്.കെ.വി.എ.എൽപി, ഞാറയ്ക്കൽ)


മികച്ചമാനേജ്‌മെന്റ് :
നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ, എ.ഐ.വി.യു.പി.സ്‌കൂൾ മാലിപ്പുറം, എസ്.പി.സഭ എൽ.പി.സ്‌കൂൾ എടവനക്കാട്.