1

തൃക്കാക്കര: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽ.ഡി.ഫ് തദ്ദേശ സ്ഥാപനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. സി.പി.ഐ തൃക്കാക്കര മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൽ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടിന് സാദ്ധ്യത തെളിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം.എബ്രാഹാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.,ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി.രാധാകൃഷ്ണൻ മണ്ഡലം അസി: സെക്രട്ടി എം.ജെ.ഡിക്സൻ, സി.സി.സിദ്ധാർത്ഥൻ, എ.പി.ഷാജി എന്നിവർ സംസാരിച്ചു .