janadhadal
ജനതാദൾ ( എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ഉപവാസസമരം എറണാകുളത്ത് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കർഷകബിൽ പിൻവലിച്ച് കർഷകരുമായി സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് ജനതാദൾ (എസ് ) നേതാവ് സി.കെ. നാണു എം.എൽ.എ ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം. ദേശീയ സെക്രട്ടറി ഡോ. നീലലോഹിതദാസൻ നാടാർ അദ്ധ്യക്ഷത വഹിച്ചു.
ബെന്നി മൂഞ്ഞേലി, ഡോ. സെബാസ്റ്റ്യൻ പോൾ, പി. രാജു, സി.കെ. മണിശങ്കർ, ജോസ് തെറ്റയിൽ , വി. മുരുകദാസ്, സാബു ജോർജ്, പി.പി. ദിവാകരൻ, കെ. ലോഹിയ, അലക്‌സ് കണ്ണ്മല, കെ.എസ്. പ്രദീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഉപവാസസമരം സമാപന സമ്മേളനം ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ജബ്ബാർ തച്ചയിൽ , അലോഷ്യസ് കൊള്ളന്നൂർ, കുമ്പളം രവി, എം.ആർ. ചന്ദ്രശേഖരൻ, ഷാജൻ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.