വൈപ്പിൻ: കവി, കഥാകൃത്ത് , ജീവചരിത്രകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പന് ശതാഭിഷേക നിറവിൽ ആദരവ് സമർപ്പണം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു.സഹോദരൻ അയ്യപ്പൻ സ്മാരകത്തിന് വേണ്ടി ചെയർമാൻ പ്രൊഫ. എം. കെ സാനു, പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി കെ ആർ ഗോപി , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.. കെ ജോഷി , പ്രദീപ് ശോണ എന്നിവർ ആദരിച്ചു.
ജോൺ ഫെർണാഡസ് എം.എൽ.എ , കവി എസ്. രമേശൻ, കെ. രവികുട്ടൻ , ജോഷി ഡോൺബോസ്‌കോ, ജോസഫ് പനക്കൽ എന്നിവർ പ്രസംഗിച്ചു. അമ്മിണി ടീച്ചർ കവിതാപാരയാണം നടത്തി.