കുറുപ്പംപടി: ജാലകം പബ്ലിക് ലൈബ്രറിയിൽ മഹാത്മാഗാന്ധിയുടെ ചരമവാർഷിക ദിനം ആചരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് വേലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ ജിജി സെൽവരാജ് ഉദ്ഘാടനം ചെയ്തു. വേലപ്പൻ മാഷ് ഗാന്ധി അനുസ്മരണം നടത്തി. ബിനു രാജഗോപാൽ, രാജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.