കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. എം.എൻ. ഗിരി, ഫെബി ചെറിയാൻ, ബിജി മണ്ഡപം, അയൂബ് മേലേടത്ത്, ബിജു നാരായണൻ, ആന്റണി ജോസഫ്, ജി. ബിനുമോൻ, ജോയി ഇളമക്കര, കുര്യാക്കോസ് തളിയിയൻചിറ, എച്ച്. ഷംസുദീൻ എന്നിവർ പ്രസംഗിച്ചു.