പള്ളിക്കര: കരിമുകൾ സാംസ്‌കാരിക കേന്ദ്രം ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും നവീകരിച്ച ലൈബ്രറി ഹാളിന്റെ ഉദ്ഘാടനവും കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ നിർവഹിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ്, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ് , ടി.ആർ വിശ്വപ്പൻ എന്നിവർക്കാണ് സ്വീകരണം നല്കിയത്. നവാസ് ടി.എസ്, സി.ജി.നിഷാദ്, ഷാനി ബാബു, പ്രീതി കൃഷ്ണകുമാർ, സി.എം ജോയി, കെ.എ സാജൻ, എൻ.എ ദാസൻ എന്നിവർ സംസാരിച്ചു.