കാലടി: മാണിക്കമംഗലം പുളിയേലിപടി സ്വദേശി ക്രിസ്റ്റി വിൻസൻ ചക്രംപിള്ളിയുടെ (24) മജ്ജ മാറ്റിവയ്ക്കൽ ചികിത്സക്കായി ക്രിസ്റ്റി ചികിത്സ സഹായ നിധിയിലൂടെ ശേഖരിച്ച തുക ക്രിസ്റ്റിയുടെ കുടുംബത്തിന് കൈമാറി.
ചികിത്സ സഹായ നിധി കമ്മിറ്റി ചെയർമാൻ റോജി എം. ജോൺ എം.എൽ.എയും ജനറൽ കൺവീനർ ഫാ. സാജു കോരേനും ചേർന്ന് ക്രിസ്റ്റിയുടെ പിതാവ് വിൻസൻ ചക്രംപിള്ളിക്ക് 14,42,250 രൂപയുടെ ചെക്ക് നൽകി. കൺവീനർമാരായ ഷൈജൻ തോട്ടപ്പിള്ളി, വർക്കി മുളവരിക്കൽ, വിഷ്ണു ബാബു, അമൽ വർഗീസ്, ട്രഷറർ വിത്സൻ വടക്കുഞ്ചേരി , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, റെസിഡൻസ് അസോസിയേഷൻ കാലടി മേഖല ജനറൽ സെക്രട്ടറി ആർ. സി. രാജീവ് എന്നിവർ പ്രസംഗിച്ചു.