കോലഞ്ചേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി മന്ത്റിമാരുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് 15, 16, 18 തീയതികളിൽ നടക്കും. മന്ത്റിമാരായ വി.എസ്.സുനിൽകുമാർ, ജി.സുധാകരൻ, ഇ.പി.ജയരാജൻ എന്നിവരാണ് ജില്ലയിൽ പരാതി പരിഹാര അദാലത്തിന് നേതൃത്വം നൽകുന്നത്.

18 ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ വച്ച് കോതമംഗലം, മൂവാ​റ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ പരാതികൾ പരിഗണിക്കും.

പരാതികൾ ഇന്നു മുതൽ 9 വരെ സ്വീകരിക്കും. പ്രളയം, ലൈഫ് മിഷൻ, പൊലീസുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കുന്നതല്ല. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ, കളക്ടറേ​റ്റിലോ, താലൂക്കിലോ, വില്ലേജ് ഓഫീസുകളിലോ നേരിട്ടെത്തിയും സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സംസ്ഥാന സർക്കാർ നൽകും. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. അദാലത്ത് വേദിയിൽ ലഭിക്കുന്ന പുതിയ പരാതികളിൽ ജില്ലയിൽ തീർപ്പാക്കാവുന്ന പ്രശ്‌നങ്ങൾ ഉടൻ തീർപ്പാക്കും. സംസ്ഥാന സർക്കാർ തീരുമാനമെടുക്കേണ്ട പരാതികൾ തരം തിരിച്ച് സർക്കാരിലേക്ക് അയക്കും. പരാതിക്കാരന്റെ മേൽവിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പറും കൃത്യമായി പരാതിയിൽ രേഖപ്പെടുത്തിയിരിക്കണം. പരാതിയുമായി ബന്ധപ്പെട്ട് പിന്നീടുള്ള ആശയവിനിമയങ്ങൾക്ക് ഇത് നിർബന്ധമാണ്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായത്തിനുള്ള അപേക്ഷകളും നൽകാം. ഓൺലൈനായി നല്കേണ്ട അപേക്ഷകൾ സി.എം.ഡി.ആർ.ഫ്, സി.എം.ഒ എന്നീ വെബ്‌സൈ​റ്റുകൾ വഴി അപേക്ഷകൾ നൽകണം