ആലങ്ങാട്: കരുമാലൂരിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ആറ് മുതൽ രാത്രി എട്ട് മണി വരെയാക്കി. ആലങ്ങാട്ട് ഇത് രാത്രി 7.30 വരെയായിരിക്കും. ഹോട്ടലുകളിൽ രാത്രി 8 മുതൽ 9 വരെ പാഴ്സൽ സർവീസ് നടത്താവുന്നതാണ്.വിവാഹത്തിന് റിസപ്ഷന് വീടുകളിൽ 50 പേരെയും ഹാളുകളിൽ 100 പേരിൽ താഴെ മാത്രമ പങ്കെടുപ്പിക്കാവു. ലംഘിക്കുന്നവർക്കെതിരെ കേസും ഫൈനും ഈടാക്കുന്നതാണ്.ദേവാലയങ്ങളിൽ ആരാധന, ഉത്സവങ്ങൾ,മറ്റ് ചടങ്ങുകൾ എന്നിവയിൽ 100 പേരിൽ താഴെ മാത്രം പങ്കെടുപ്പിക്കാനുള്ള അനുമതി ഉള്ളൂ. ഭക്ഷണ വിതരണം അനുവദിക്കുന്നതല്ല.രാഷ്ടീയ പാർട്ടി പൊതുയോഗങ്ങൾ, സംഘടനാ പൊതുയോഗങ്ങൾ, ബാങ്ക് പൊതുയോഗങ്ങൾ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുൻകൂർ അനുമതിയോടെ മാത്രം നടത്തുക

ആൾകൂട്ടത്തോടെയുള്ള കലാപരിപാടികൾ, ടൂർണ്ണമെന്റുകൾ ഒഴിവാക്കുക.തീരുമാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയന്ത്രണ നിയമമനുസരിച്ചും ദുരന്തനിവാരണ നിയമ വകുപ്പുകൾ പ്രകാരവും നടപടിയെടുക്കുമെന്ന് കരുമാല്ലൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.