ആലുവ: എലുക്കര മതിരത്തുപാടത്ത് ആശുപത്രിമാലിന്യം തള്ളിയവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി.ഇ. ഇസ്മയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് റവന്യൂമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് ജില്ലാ കളക്ടറോട് അടിയന്തര നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്. മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാൻ പഞ്ചായത്ത് തയ്യറാകണം. സംഭവം ആവർത്തിക്കാതിരിക്കാൻ സത്വര നടപടികൾ കൈക്കൊള്ളണം.